Connect with us

Gulf

കാര്‍ ട്രക്കിലിടിച്ചു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

റാസല്‍ഖൈമ: സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു, മൂന്ന് സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ റാസല്‍ ഖൈമയിലെ അല്‍ സാഇദി റോഡിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇരു ദിശകളിലേക്കും വാഹനങ്ങള്‍ പോകുന്ന അല്‍ സാഇദി റോഡില്‍ മുന്നിലുള്ള ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വാഹനം വരുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ട്രക്കിന് പിന്നിലേക്ക് തിരിച്ച് മാറുന്നതിനിടെയാണ് അപകടമുണ്ടാത്.
കാറിലെ യാത്രക്കാരിയായ 26 കാരിയാണ് ആശുപത്രിയിലെത്തിച്ച ഉടനെ മരണപ്പെട്ടത്. സഹോദരങ്ങളായ 22ഉം 24ഉം 30ഉം പ്രായമുള്ള സഹോദരങ്ങള്‍ക്കാണ് പരുക്കേറ്റത്. ഇടികാരണം കാറിനു പുറത്ത് കടക്കാന്‍ കഴിയാതിരുന്ന സഹോദരങ്ങളെ പോലീസെത്തിയാണ് പുറത്തെടുത്തത്.