Connect with us

National

കാശ്മീരില്‍ മരണം 220 കവിഞ്ഞു;രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 220 കവിഞ്ഞു. വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ 90,000 പേരെ സൈന്യവും ദുരന്ത നിവാരണ സേനയുംചേര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.
60 വ്യോമസേനാ ഹെലികോപ്റ്ററുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രീനഗറില്‍ ആഭ്യന്തരമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു.
ഉയരം കൂടിയ കെട്ടിടത്തില്‍ താമസിച്ചതിനാലാണ് കാശ്മീരില്‍ നിന്ന് വലിയ അപകടംകൂടാതെ രക്ഷപ്പെട്ടതെന്ന് നടി അപൂര്‍വ ബോസ് പറഞ്ഞു. അതേസമയം കാശ്മീരിലെ പ്രളയത്തില്‍ കാണാതായെന്ന് സംശയിച്ച കാസര്‍കോട് മാനടുക്ക സ്വദേശി ലാന്‍സ് നായിക് ഹരിദാസ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം രാവിലെ വീട്ടുകരുമായി സംസാരിച്ചിരുന്നു.