മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് നാല് മരണം, അഞ്ച് പേര്‍ക്ക് പരുക്ക്

Posted on: September 9, 2014 8:00 pm | Last updated: September 9, 2014 at 8:29 pm
SHARE

accidenദുബൈ: അമിത വേഗത കാരണം പൊതുനിരത്തില്‍ വീണ്ടും കൂട്ടമരണം. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി സിറ്റിയില്‍ അല്‍ വര്‍ഖാ റൗണ്ട് എബൗട്ട് ഭാഗത്ത് മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അമിത വേഗതയിലും അശ്രദ്ധയിലും വന്ന കാര്‍ പെട്ടെന്ന് ട്രാക്ക് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണംവിട്ട കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ടാമത്തെ കാര്‍ മൂന്നാമത്തെ കാറിനും ഇടിക്കുകയായിരുന്നു.