സാഹിത്യോത്സവ് സമൂഹത്തിന് നന്മയുടെ സുഗന്ധം നല്‍കുന്നു; അലിക്കുഞ്ഞി മുസ്‌ലിയാര്‍

Posted on: September 7, 2014 12:07 am | Last updated: September 7, 2014 at 12:12 am
SHARE

മഞ്ചേശ്വരം: സമൂഹത്തിന് മൊത്തം നന്മയുടെ സുഗന്ധം പകരാന്‍ എസ് എസ് എഫ് സാഹിത്യോത്സവിന് സാധിക്കുന്നതായി സമാപന സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ലളിതമായി നാല്‍പതുവര്‍ഷം മുമ്പ് ആരംഭിച്ച എസ് എസ് എഫിന്റെ മുന്നേറ്റം ഇത്ര മികച്ചതാകുമെന്ന് അന്നത്തെ നേതാക്കള്‍ കരുതിയിരുന്നില്ല. ഇന്ന് എസ് എസ് എഫിന്റെ ബഹുമുഖ മുന്നേറ്റം കാണുമ്പോള്‍ ഉത്ഭവകാലത്ത് സാക്ഷിയായ വ്യക്തിയെന്ന നിലയില്‍ നിറ ചാരിതാര്‍ഥ്യം ഉള്ളതായി അലിക്കുഞ്ഞി ഉസ്താദ് അനുസ്മരിച്ചു.