കെല്‍ട്രോണിന്റെ ടാബ്‌ലറ്റ് വിപണിയില്‍

Posted on: September 6, 2014 8:35 pm | Last updated: September 6, 2014 at 8:35 pm
SHARE

keltroneകൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വിപണിയിലെത്തിച്ചു. കംപ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലിന്റെ വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ചാണ് ടാബ്‌ലറ്റ പുറത്തിറക്കിയത്. തിരുവനന്തപുരം ഓണം വിപണനമേളയിലാണ് ടാബ് വില്‍പനക്കെത്തിയിരിക്കുന്നത്. 17000 രൂപയാണ് വില. ഒരു വര്‍ഷം വാറണ്ടിയുണ്ട്. ഈ വര്‍ഷം 50000 ടാബുകള്‍ പുറത്തിറക്കാനാണ് കെല്‍ട്രോണ്‍ ഉദ്ദേശിക്കുന്നത്.

10.1 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ടാബ്‌ലറ്റ് ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. 1 ജി ബി റാം, 16 ജി ബി ഇന്റേണല്‍ മെമ്മറിയുമാണ് ടാബിനുള്ളത്. വൈ-ഫൈ കണക്ടിവിറ്റിയും മുന്നിലും പിന്നിലും ക്യാമറയുമുണ്ട്.

വിദ്യാര്‍ഥികള്‍ക്കാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോസ്‌കോപ്പായും തെര്‍മോ മീറ്ററായും പ്രവര്‍ത്തിക്കാനുള്ള സംവിധാനമുണ്ട്. പത്തു മണിക്കൂര്‍ ബാറ്ററി ബാക് അപ് ഉള്ളതിനാല്‍ ക്ലാസ് സമയം മുഴുവന്‍ ഉപയോഗിക്കാനാവും. ബലവത്തായ ബോഡി പൊടി, വെള്ളം എന്നിവയെ ചെറുക്കുമെന്നും കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.