ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം: എ എ പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

Posted on: September 6, 2014 6:42 pm | Last updated: September 6, 2014 at 6:43 pm
SHARE

aravind kejriwallന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലാണ് എഎപി പ്രവര്‍ത്തകര്‍ രാഷ്ട്രപതിയെ കണ്ടത്.

ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കെജരിവാള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സര്‍ക്കാരുണ്ടാക്കുന്നതിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് വെള്ളിയാഴ്ച രാഷ്ട്രപതിയുടെ അനുമതി തേടിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലക്കാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നത്.