ശിക്ഷയുടെ പകുതിയിലധികം ജയിലില്‍ കഴിഞ്ഞവരെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

Posted on: September 5, 2014 2:23 pm | Last updated: September 6, 2014 at 3:25 pm
SHARE

supreme courtന്യൂഡല്‍ഹി: ശിക്ഷാ കാലാവധിയുടെ പകുതിയിലധികം ജയിലില്‍ കഴിഞ്ഞ വിചാരണത്തടവുകാരെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ജില്ലാ ജഡ്ജിമാര്‍ ജയിലുകളിലെത്തി വിചാരണത്തടവുകാരുടെ കണക്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ടുമാസത്തിനകം വിടേണ്ടവരുടെ പട്ടിക തയ്യാറാക്കാണം. ഒരു പൊതു താല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നീതിന്യായ വ്യവസ്ഥയുടെ പരിഷ്‌കരണങ്ങള്‍ പരിഗണിച്ചുകൂടിയാണ് സുപ്രീംകോടതി നിര്‍ദേശം. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.