തൃക്കരിപ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Posted on: September 4, 2014 2:14 pm | Last updated: September 4, 2014 at 3:15 pm
SHARE

കാസര്‍കോട്: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ അബ്ദുല്‍ സലാം ഹാജി(58)യെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ. പല വകുപ്പുകളിലായി ഒരു ലക്ഷത്തോളം രൂപ പിഴയും ഒടുക്കണം.
കുറ്റക്കാരെന്നു കണ്ടെത്തിയ അബ്ദുല്‍ സലാം ഹാജിയുടെ ബന്ധു നീലേശ്വരം ആനച്ചാല്‍ സി.കെ മുഹമ്മദ് നൗഷാദ്(34), തൃശൂര്‍ കേച്ചേരി കിനാനല്ലൂരിലെ ഒ.എം അസ്‌കര്‍(30) സഹോദരന്‍ ഒ.എം ഷിഹാബ്, നീലേശ്വരം കോട്ടപ്പുറത്ത് മുഹമ്മദ് റമീസ്(27), കണ്ണൂര്‍ എടചൊവ്വ പുളിയങ്ങോത്ത് സി.നിമിത്(42), മലപ്പുറം ചെങ്ങരംകുളം അമേല്‍ ഹൗസില്‍ കെപി അമീര്‍(24),മലപ്പുറം ആലങ്കോട് മാതളത്ത് ഹൗസില്‍ എം.കെ ജംഷീര്‍(21) എന്നിവര്‍ക്കാണ് ശിക്ഷ.
2013ലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി ഇ.ബി രാജനാണ് ശിക്ഷ വിധിച്ചത്.