ഉസൈന്‍ ബോള്‍ട്ടിനെ ഓടി തോല്‍പ്പിച്ച് യുവ്‌രാജ്

Posted on: September 3, 2014 2:37 pm | Last updated: September 3, 2014 at 2:37 pm

yyyyyyyyybbbbbbbബംഗലുരു: ലോകത്തെ വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ആരാധകരെ ആവേശം കൊള്ളിച്ച് ബംഗളുരുവില്‍. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളുടെ പരസ്യവുമായി ബന്ധപ്പെട്ടാണ് ബോള്‍ട്ട് ഇന്ത്യയിലെത്തിയത്. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബോള്‍ട്ടിനെ കാണാന്‍ നിരവധി പേരെത്തി.
സൗഹൃദ ക്രിക്കറ്റ് മത്സരമായിരുന്നു ആദ്യം. സിക്‌സര്‍ വീരന്‍ യുവരാജിന്റെ പന്തുകള്‍ സിക്‌സറുകള്‍ പായിച്ച് തനിക്ക് ക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിച്ചു. യുവരാജിന്റെ ഓവറില്‍ മൂന്ന് സിക്‌സറുകള്‍ അടിച്ചാണ് ബോള്‍ട്ട് കാണികളെ കൈയിലെടുത്തത്. ബോള്‍ട്ടിന്റെ ടീം വിജയിക്കുകയും ചെയ്തു. അടുത്ത ഊഴം ട്രാക്കിലായിരുന്നു.എന്നാല്‍ യുവരാജിന് മുന്നില്‍ ട്രാക്കിലെ രാജാവ് തോല്‍വി സമ്മതിച്ചു. നൂറ് മീറ്ററില്‍ ഉസൈന്‍ ബോല്‍ട്ടിനേയും ഹര്‍ഭജന്‍ സിങിനേയും യുവരാജ് പിന്തള്ളി. തമാശ നിറഞ്ഞ മത്സരങ്ങള്‍ക്കു ശേഷം ആരാധകരോടൊപ്പവും സമയം ചെലവഴിച്ചാണ് ബോള്‍ട്ട് സേറ്റേഡിയം വിട്ടത്.