ഉദുമ സോണില്‍ ഉജ്ജ്വ 60ാം വാര്‍ഷിക വിളംബരം

Posted on: August 31, 2014 11:53 pm | Last updated: August 31, 2014 at 11:53 pm

ഉദുമ: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവരുന്ന 60-ാം വാര്‍ഷിക പ്രഖ്യാപന ഭാഗമായി ഉദുമ സോണുകളില്‍ സമര്‍പ്പണം ക്യാമ്പും വിളംബര റാലിയും നടന്നു.ഉദുമ ഫോര്‍ട്ട്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ സമര്‍പ്പണം ക്യാമ്പ് സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അഭിവാദ്യ പ്രഭാഷണം നടത്തി.

സ്വഫ്‌വയുടെ ദൗത്യം, 60-ാം വാര്‍ഷിക പ്രവര്‍ത്തന പദ്ധതി എന്നീ വിഷയങ്ങളില്‍ എസ് ആര്‍ ജി അംഗങ്ങളായ പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.
പ്ലാനിംഗ് ഡിസ്‌കഷന് അശ്‌റഫ് കരിപ്പൊടി, വിവിധ സര്‍ക്കിള്‍ സ്വഫ്‌വ ചീഫുമാരായ അബ്ദുല്‍ ഹഖീം അഫ്‌ളലി -കുറ്റിക്കോല്‍, ഹാരിസ് പി വി- ബേഡകം, ഹമീദ് മൗലവി -പുല്ലൂര്‍ പെരിയ, സഈദ് സഖാഫി -ഉദുമ, ഖലീല്‍ മാക്കോട് -ചെമനാട് എന്നിവര്‍ നേതൃത്വം നല്‍കി. സോണ്‍ ഇ സി കണ്‍വീനര്‍ എ എം ഫൈസല്‍ സ്വാഗതവും സോണ്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന വിളംബര റാലിക്ക് ജില്ലാ ഭാരവാഹികള്‍ക്കു പുറമെ ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, സുബൈര്‍ പടുപ്പ്, ശാഫി കുണിയ, ഇമാം അലി മാണിമൂല, ബശീര്‍ ഏണിയാടി, നാസര്‍ മൗലവി ഏണിയാടി, ടി കെ മുഹമ്മദ്കുഞ്ഞി, പി വി ഹാരിസ് ബേഡകം, അബ്ദുസ്സലാം ചെമ്പിരിക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഞ്ചു സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ അംഗങ്ങള്‍ പ്രത്യേക ബാനറിനു കീഴില്‍ റാലിയില്‍ അണിനിരന്നു.