സംസ്ഥാന സാഹിത്യോല്‍സവം: നാടും നഗരവുമുണര്‍ത്തി ഉണര്‍ത്തുപാട്ടിന് പ്രൗഢ സമാപ്തി

Posted on: August 31, 2014 11:51 pm | Last updated: August 31, 2014 at 11:51 pm

കാസര്‍കോട്: മഞ്ചേശ്വരം മള്ഹറില്‍ ഈ മാസം 5,6 തിയ്യതികളില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിലേക്ക് നാടും നഗരവുമുണര്‍ത്തി ജില്ലാ കമ്മറ്റിയുടെ ഉണര്‍ത്തുപാട്ട് പ്രൗഢമായി. മാപ്പിള കലകളുടെ കലവറയുമായി ജില്ലാ എസ് എസ് എഫ് അണിയിച്ചൊരുക്കിയ ഉണര്‍ത്തുപാട്ട് രണ്ട് ദിനങ്ങളിലായി വടക്കന്‍ ഇശല്‍ മണ്ണില്‍ 25 കേന്ദ്രങ്ങളില്‍ കലാപരിപാടി അവതരിപ്പിച്ചു.
എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തോടെ തുടക്കം കുറിച്ച ഉണര്‍ത്തുപാട്ട് തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നിീലേശ്വരം, കാഞ്ഞങ്ങാട എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സഅദിയ്യയില്‍ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.
കഴിഞ്ഞ ദിവസം ചെര്‍ക്കളയില്‍ നിന്നാരംഭിച്ച് വിദ്യാനഗര്‍, കാസര്‍കോട്, ചൗക്കി, മൊഗ്രാല്‍പുത്തൂര്‍, മൊഗ്രാല്‍, കുമ്പള, ആരിക്കാടി, ബന്തിയോട് , ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണശേഷം വൈകീട്ട് സാഹിത്യോത്സവ് നഗരിയില്‍ സമാപിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുറഹീം സഖാഫിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേന ഉണര്‍ത്തുപാട്ടിന് മാറ്റേകി.