മദ്യനിരോധനത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: കുഞ്ഞാലിക്കുട്ടി

Posted on: August 31, 2014 7:53 pm | Last updated: September 1, 2014 at 12:38 am

kunchalikkuttiമലപ്പുറം: മദ്യനിരോധനത്തെ തകര്‍ക്കാന്‍ ചിലയാളുകള്‍ ചേര്‍ന്ന് വലിയ പ്രചരണം തന്നെ തുടങ്ങിയിരിക്കുകയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മദ്യവിമുക്ത കേരളം യുവതയുടെ കയ്യൊപ്പ’് പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മദ്യത്തിന് അനുകൂലമായി പല ന്യായങ്ങളും നിരത്തിയാണ് അങ്ങനെയൊരു പ്രസ്ഥാനത്തിന് ദുരുദ്ദേശ്യപൂര്‍വം തുടക്കമിട്ടിരിക്കുന്നത്. എല്ലാ വ്യവസ്ഥകളും ലംഘിച്ച് പിന്‍വാതില്‍ വഴി കളര്‍ കലക്കിക്കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു ബാറുകള്‍ പൂട്ടേണ്ടിവരുമെന്ന്.

മദ്യത്തില്‍മുങ്ങിയുള്ള കേരളത്തിന്റെ പോക്കില്‍ മാധ്യമങ്ങളൊന്നാകെ ആശങ്കപ്പെടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തപ്പോള്‍ ആരും മിണ്ടിയില്ല. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ മദ്യലഭ്യത കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനം ഈ ഘട്ടത്തിലെത്തുമെന്ന് ചിലരൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മദ്യനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ സാമൂഹിക നിയമ പ്രതിസന്ധികളുണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.