മികച്ച ടാക്‌സി ഡ്രൈവര്‍ക്ക് ആര്‍ ടി എ അവാര്‍ഡ് നല്‍കും

Posted on: August 31, 2014 7:00 pm | Last updated: August 31, 2014 at 7:00 pm

Dubai taxi sign at nightദുബൈ: മികച്ച ടാക്‌സി ഡ്രൈവര്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. ഏറ്റവും മികച്ച ദുബൈ ടാക്‌സി ഓപറേറ്റര്‍ക്കാവും മികച്ച ഡ്രൈവര്‍ക്കുള്ള അവാര്‍ഡ് നല്‍കുക. ദിനേനയുള്ള ജോലിയിലെ മിടുക്കും ഉപഭോക്താക്കളോടുള്ള പെരുമാറ്റവും കണക്കിലെടുത്താവും അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. മൊത്തം ഡ്രൈവര്‍മാരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 പേര്‍ക്കാവും അവാര്‍ഡ് നല്‍കുക. പൊതുഗതാഗത ദിനമായ നവംബര്‍ ഒന്നിനാവും എല്ലാ വര്‍ഷവും അവാര്‍ഡ് വിതരണം ചെയ്യുക.
വിവിധ ടാക്‌സി സര്‍വീസ് കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കവേയാണ് ഇക്കാര്യം അല്‍ തായര്‍ വ്യക്തമാക്കിയത്. ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാന്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി ഇ ഒ ഡോ. യുസുഫ് മുഹമ്മദ് അല്‍ അലി, ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ അഹ്മദ് അല്‍ സുവൈദി എന്നിവര്‍ക്കൊപ്പം കാര്‍സ് ടാക്‌സി, മെട്രോ ടാക്‌സി, അറേബ്യ ടാക്‌സി, ദുബൈ ടാക്‌സി എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.