അനാഥാലയ വിവാദം: കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

Posted on: August 31, 2014 3:41 pm | Last updated: September 1, 2014 at 12:37 am

supreme courtന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടിന്റെ അപേക്ഷയിലാണ് നോട്ടീസ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമുകളുടെ എണ്ണം നല്‍കാന്‍ കേരളത്തോട് ആവശ്യപ്പെടണമെന്നും അമിക്കസ് ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടു.

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തുതന്നെയാണെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞു. അനാഥാലയങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കാന്‍ മറ്റു സംസ്ഥാനങ്ങലില്‍ നിന്നു കുട്ടികളെ കൊണ്ടുവരുന്നത് പതിവാണെന്നും ഭട്ട് കോടതിയെ അറിയിച്ചു. മുക്കം അനാഥാലയത്തിലേക്കും വെട്ടത്തൂര്‍ അനാഥാലയത്തിലേക്കുമാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു.