മര്‍കസ് സമ്മേളനം: ഇടുക്കി, തൃശൂര്‍ ജില്ലാ സമിതികള്‍ നിലവില്‍ വന്നു

Posted on: August 31, 2014 12:26 am | Last updated: August 31, 2014 at 12:26 am

തൊടുപുഴ: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഇടുക്കി ജില്ലാ സംഘാടക സമിതി രൂപവത്കരണ യോഗം അബ്ദുല്‍ ഹമീദ് ബാഖവി ഉദ്ഘാടനം ചെയ്തു. പി വി ജഅ്പര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: പി പി ജഅ്ഫര്‍ കോയ തങ്ങള്‍(ചെയര്‍.), അബ്ദുല്‍ ഹമീദ് ബാഖവി, ഖലീലുദ്ദീന്‍ ഹാജി(വൈ.ചെയര്‍.), അബ്ദുല്‍ കരീം സഖാഫി(ജനറല്‍ കണ്‍.), അബ്ദുസ്സലാം സഖാഫി, ശബീര്‍ മുട്ടം(ജോ. കണ്‍.), യൂസുഫ് അന്‍വരി(ട്രഷ.) മര്‍കസിന്റെ സന്ദേശങ്ങള്‍ എത്തിക്കാനും സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്‍കി.
തൃശൂര്‍: തൃശൂര്‍ ജില്ലാ മര്‍ക്കസ് സമ്മേളന പ്രചാരണ സമിതി ഭാരവാഹികള്‍: സയ്യിദ് ഫൈസല്‍ വാടാനപ്പള്ളി (ചെയര്‍.), മുസ്തഫ കാമില്‍ സഖാഫി, ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ (വൈ. ചെയര്‍.), തൊഴിഴൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി(ജന. കണ്‍.), എം.എസ് മുഹമ്മദ്, നിസാര്‍ സഖാഫി(ജോ. കണ്‍.), വടക്കേകാട് വി സി ഉമര്‍ ഹാജി(ട്രഷ.).സുന്നി സംഘടനാ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ മുസ്തഫ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.
കൈപ്പുറം ബഷീര്‍ സഖാഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ അബൂബക്കര്‍ സഖാഫി പന്നൂര്‍ വിഷയമാവതരിപ്പിച്ചു. ബാവ ദാരിമി പ്രസംഗിച്ചു.