ഡോ. ബാബു സെബാസ്റ്റ്യന്‍ എം ജി. വെസ് ചാന്‍സലര്‍

Posted on: August 31, 2014 12:06 am | Last updated: August 31, 2014 at 12:06 am

babu sebastianതിരുവനന്തപുരം: ഡോ. ബാബു സെബാസ്റ്റ്യനെ കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലറായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ ടെക്‌നോളജി ഡയറക്ടറാണ് ഡോ.ബാബു സെബാസ്റ്റിയനിപ്പോള്‍. പാല സെന്റ് തോമസ് കോളജിലെ മലയാള വിഭാഗത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയിലെ ഡോ. വി പ്രസന്നകുമാര്‍, നാനോടെക്‌നോളജി വിദഗ്ധന്‍ ഡോ. സാബു തോമസ് എന്നിവരുടെ പേരുകളും വി സി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എം ജി. വി സി സ്ഥാനത്ത് നിന്ന് വേണ്ട യോഗ്യതകളില്ലെന്ന കാരണത്താല്‍ ഡോ. എ വി ജോര്‍ജിനെ ഗവര്‍ണര്‍ മാറ്റിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. നിലവില്‍ പി വി സി ഡോ. ഷീന ശുക്കൂറാണ് വി സിയുടെ ചുമതല വഹിക്കുന്നത്. കേരളാ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച പേരാണ് ബാബു സെബാസ്റ്റിയന്റേത്.ഡോ. ബാബു സെബാസ്റ്റ്യന് പുറമെ കേരള സര്‍വകലാശാലയിലെ ജിയോളജി പ്രഫസറായ ഡോ. വി പ്രസന്നകുമാര്‍, എം ജി സര്‍വകലാശാല വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ബേബി തോമസ് എന്നിവരുടെ പേരാണ് സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്.