Connect with us

Malappuram

പുതിയ വില്ലേജുകള്‍ക്ക് ഭൂനികുതിയായില്ല; പ്രദേശത്തുക്കാര്‍ ബുദ്ധിമുട്ടുന്നു

Published

|

Last Updated

നിലമ്പൂര്‍: പുതുതായി രൂപവത്കരിച്ച വില്ലേജുകളില്‍ ഭൂനികുതിയടക്കാനുള്ള നടപടികളായില്ല, പ്രദേശവാസികള്‍ ബുദ്ധിമുട്ടുന്നു.
നിലമ്പൂര്‍ താലൂക്കിലെ കുറുമ്പലങ്ങോട്, എടക്കര, ചുങ്കത്തറ വില്ലേജുകള്‍ വിഭജിച്ച് രൂപവത്കരിച്ച മൂത്തേടം, പോത്തുകല്ല് വില്ലേജുകളും തിരൂരങ്ങാടി താലൂക്കിലെ തെന്നല വില്ലേജ് വിഭജിച്ച് എടരിക്കോട് താലൂക്കുമാണ് കഴിഞ്ഞ വര്‍ഷം രൂപവത്കരിച്ചത്. വില്ലേജ് യാഥാര്‍ഥ്യമായി ഒരുവര്‍ഷം പിന്നിട്ടെങ്കിലും വില്ലേജുകളുടെ പ്രവര്‍ത്തനം പൂര്‍ണമായിട്ടില്ല. വില്ലേജുകളില്‍ നിന്ന് അനുവദിക്കുന്ന പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ പുതിയ വില്ലേജുകളില്‍ നിന്ന് ലഭിക്കുമെങ്കിലും ഭൂനികുതി അടക്കാന്‍ പഴയ വില്ലേജുകളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണുളളത്.
ഭൂനികുതി അടക്കാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വില്ലേജ് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും അനുമതിയായിട്ടില്ല. സര്‍ക്കാര്‍ വിജ്ഞാപനം വരുന്നത് വരെ പഴയ വില്ലേജുകളില്‍ തന്നെ ഭൂനികുതി അടക്കണമെന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തിലേ ഇതുസംബന്ധിച്ച വിജ്ഞാപനം ഉണ്ടാവുകയൊള്ളുവെന്നാണ് സൂചന. വിവിധ ആവശ്യങ്ങള്‍ക്കായി പുതിയ വില്ലേജുകളേയും ഭൂനികുതി അടക്കാന്‍ പഴയ വില്ലേജുകളേയും സമീപിക്കേണ്ടത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് പുതിയ വില്ലേജുകള്‍ രൂപവത്കരിച്ചത്.

---- facebook comment plugin here -----

Latest