ഉദുമ, തൃക്കരിപ്പൂര്‍ സോണുകളില്‍ സമര്‍പ്പണം നാളെ

Posted on: August 30, 2014 12:24 am | Last updated: August 29, 2014 at 10:24 pm
SHARE

ഉദുമ: എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന സമ്മേളന പ്രഖ്യാപനം -സമര്‍പ്പണം തൃക്കരിപ്പൂര്‍, ഉദുമ സോണുകളില്‍ നാളെ നടക്കും.ഉദുമ ഫോര്‍ട്ട് ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമര്‍പ്പണം ക്യാമ്പിലെ വിവിധ സെഷനുകളില്‍ സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സുലൈമാന്‍ കരിവെള്ളൂര്‍ വിവിധ വിഷയങ്ങളവതരിപ്പിക്കും. വൈകിട്ട് നാലുമണിക്ക് ഉദുമ, ചെമനാട്, പുല്ലൂര്‍-പെരിയ, ബേഡകം, കുറ്റിക്കോല്‍ എന്നീ അഞ്ച് സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ ചീഫുമാരുടെ നേതൃത്വത്തില്‍ പ്ലാനിംഗ് ഡിസ്‌കഷന്‍ നടക്കും. അഞ്ചുമണിക്ക് 165 സ്വഫ്‌വ അംഗങ്ങളുടെ വിളംബര റാലി നടക്കും.
തൃക്കരിപ്പൂര്‍ സോണ്‍ സമര്‍പ്പണം നാളെ രാവിലെ 10 മുതല്‍ പടന്ന കാന്തിലോട്ട് താജുല്‍ ഉലമാ നഗറില്‍ നടക്കും. സ്വഫ്‌വയുടെ ദൗത്യം, 60-ാം വാര്‍ഷിക കര്‍മപദ്ധതി എന്നീ വിഷയങ്ങളില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഡി ആര്‍ ജി അംഗം മൂസ സഖാഫി കളത്തൂര്‍ ക്ലാസെടുക്കും. ജില്ലാ ദഅ്‌വ സെക്രട്ടറി നൗഷാദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്ലാനിംഗ് ഡിസ്‌കഷനു ശേഷം അഞ്ചുമണിക്ക് തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട് സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ അംഗങ്ങളുടെ വിളംബര റാലി നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here