Connect with us

Eranakulam

ലാഭകരമല്ലാത്ത റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് അവസരം നല്‍കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കെഎസ്ആര്‍ടിസി ചെലവ് ചുരുക്കുന്നതിനായി ലാഭകരമല്ലാത്ത റൂട്ടുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ ബസുകള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വിദഗ്ധ പഠനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കെഎസ്ആര്‍ടിസിയെ നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നടപടി ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

1145 കോടി രൂപ സര്‍ക്കാര്‍ കുടിശിഖ നല്‍കാനുണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. വരുമാനത്തിന്റെ 65 ശതമാനവും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായാണ് നല്‍കുന്നതെന്നും കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു.