രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: August 29, 2014 2:20 pm | Last updated: August 30, 2014 at 5:29 pm

oommen chandy 7തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ പ്രതിയാക്കണമെന്ന കോടതി വിധിയുടെ പശ്ചാതലത്തില്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമോലിന്‍ അടക്കമുള്ള കേസുകളില്‍ രാജി ആവശ്യം നേരത്തേ ഉണ്ടായതാണ്. രമേശ് ചെന്നിത്തലയ്ക്ക് അഴിമതിയില്‍ യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. പ്ലാന്റ് നവീകരിച്ചത് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ്. മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് അടച്ചു പൂട്ടല്‍ ഒഴിവാക്കാനാണ്. ഇടതു സര്‍ക്കാറിന്റെ കാലത്താണ് നിര്‍മാണം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തല കേസില്‍ ഉള്‍പ്പെടില്ലെന്നും പദ്ധതി നടപ്പാക്കുമ്പോള്‍ രമേശ് മന്ത്രിയോ എംഎല്‍എയോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.