ടൈറ്റാനിയം അഴിമതി: തനിക്ക് പങ്കില്ലെന്ന് രമേശ് ചെന്നിത്തല

Posted on: August 29, 2014 11:06 am | Last updated: August 29, 2014 at 11:46 pm

ramesh chennithalaതിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുക്കുമ്പോള്‍ താന്‍ എം പിയോ എം എല്‍ എയോ ആയിരുന്നില്ല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ പി സി സി പ്രസിഡന്റായി സ്ഥാനമേറ്റത്. തനിക്ക് യാതൊരു പങ്കുമില്ലാത്ത കാര്യത്തില്‍ തന്നെ കോടതി എന്തുകൊണ്ടാണ് പ്രതിചേര്‍ത്തതെന്ന് മനസ്സിലാവുന്നില്ല. എങ്കിലും കോടതി ഉത്തരവ് മാനിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും രമേശ് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന വിധത്തില്‍ ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. കേസിനെ കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലെന്നും ഒന്നും പറയാനായിട്ടില്ലെന്നും ആയിരുന്നു മുഖ്യമന്ത്രിയെ കുറിച്ചിള്ള ചോദ്യത്തിന് രമേശിന്റെ മറുപടി. അതിനിടെ രമേശിനെ സംരക്ഷിക്കുന്ന പ്രസ്താവനയുമായി കെ മുരളീധരനും രംഗത്തെത്തി. കേസില്‍ രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ മുരളീധരന്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടു.