പഴകിയ ഭക്ഷണം: നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീന്‍ അടച്ചു പൂട്ടി

Posted on: August 29, 2014 10:33 am | Last updated: August 29, 2014 at 11:46 pm

nedumbasseri1കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീന്‍ അടച്ചു പൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം ചൂടാക്കി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ വ്യക്തിക്കായിരുന്നു കാന്റീന്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നത്. വിമാനത്താവള പരിസരത്തുള്ള നാല് ഹോട്ടലുകള്‍ പൂട്ടാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി.