വിവാഹത്തിന് മുമ്പ് വൈദ്യ പരിശോധന ഉചിതമെന്ന് മദ്രാസ് ഹൈക്കോടതി

Posted on: August 29, 2014 8:58 am | Last updated: August 29, 2014 at 11:46 pm

marriageചെന്നൈ: വിവാഹത്തിനു മുമ്പ് വധൂവരന്‍മാര്‍ വൈദ്യ പരിശോധന നടത്തുന്നത് ഉചിതമാണെന്ന് മദ്രാസ് ഹൈക്കോടതി. ചികില്‍സ കൊണ്ടു ഭേദമാക്കാന്‍ കഴിയാത്ത ലൈംഗിക രോഗമുള്ളവരെയും വന്ധ്യതയുള്ളവരെയും വിവാഹം കഴിക്കുന്നതു തടയാന്‍ ഇത്തരം പരിശോധനകളിലൂടെ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്നും വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി പറഞ്ഞു.