Connect with us

Kasargod

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജനക്ക് ജില്ലയിലും തുടക്കമായി

Published

|

Last Updated

കാസര്‍കോട്: പ്രധാനമന്ത്രി നന്ദ്രേമോഡി ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത മുഹൂര്‍ത്തത്തില്‍ തന്നെ കാസര്‍കോട് ജില്ലയിലും പ്രധാന്‍മന്ത്രി ജന്‍ ധനയോജനയ്ക്ക് തുടക്കായി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേക്ഷണം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്തു.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന സാധാരണക്കാര്‍ക്ക് ബാങ്കുകളില്‍ മികച്ച സേവനം ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടന യോഗത്തില്‍ മുഖ്യാതിഥിയായ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. പുതിയ പദ്ധതിയില്‍ ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് സംരക്ഷണം നല്‍കുന്നത് മാതൃകാപരമാണ്. സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടുകളോട് അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും താഴെത്തട്ടിലുള്ള പാവപ്പെട്ടവര്‍ക്ക് ബാങ്കുകളില്‍ നിന്നുള്ള സേവനം ലഭിക്കാന്‍ പുതിയ പദ്ധതി ഏറെ സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാ ദേവി പറഞ്ഞു.
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയിലൂടെ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും അക്കൗണ്ട് ആരംഭിച്ച് 100 ശതമാനം നേട്ടം കൈവരിക്കാന്‍ സന്നദ്ധമാകണമെന്ന് ജില്ലാ കളലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. സിണ്ടിക്കേറ്റ് എ ജി എം മോഹന്‍ സംബന്ധിച്ചു. ലീഡ് ബാങ്ക് ചീഫ് മാനേജര്‍ എം കെ അരവിന്ദാക്ഷന്‍ പദ്ധതി വിശദീകരിച്ചു. എ ജി എം രമേഷ് നായക് സ്വാഗതം പറഞ്ഞു.
പുതുതായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചവര്‍ക്കുള്ള ഗുണഭോക്തൃ കിറ്റുകളും, ഡെബിറ്റ് കാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇന്നലെ വൈകുന്നേരം നാലു മണിക്ക് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെയാണ് സംസ്ഥാന ജില്ലാ ആസ്ഥാനങ്ങളിലും പദ്ധതിക്ക് തുടക്കമായത്. ജില്ലയിലെ വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും സന്നദ്ധ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.