Connect with us

Eranakulam

വിദേശകപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് ആഴക്കടല്‍ തുറന്നിടാന്‍ വിദഗ്ധ സമിതി ശിപാര്‍ശ

Published

|

Last Updated

കൊച്ചി: രാജ്യത്തെ ആഴക്കടല്‍ മേഖല വിദേശകപ്പലുകള്‍ക്ക് തുറന്നിടുന്ന ശിപാര്‍ശകളുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. 2004ല്‍ കേന്ദ്രം പ്രഖ്യാപിച്ച മത്സ്യബന്ധന നയം പുനരവലോകനം ചെയ്യുന്നതിനും ആഴക്കടല്‍ മത്സ്യബന്ധന നയം സമഗ്രമായിവിലയിരുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ മത്സ്യബന്ധ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശകളുള്ളത്.

ഇരുനൂറു നോട്ടിക്കല്‍ മൈല്‍ വരെയുളള ഇന്ത്യയുടെ ആഴക്കടലില്‍ വിദേശക്കപ്പലുകളടക്കം 1178 യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനനുവദിക്കണമെന്നതാണ് കമ്മിറ്റിയുടെ പ്രധാന നിര്‍ദേശം. സംയുക്തസംരംഭങ്ങള്‍ക്ക് അനുമതി നല്‍കണം. വിദേശ രാജ്യങ്ങളിലെ ജീവനക്കാരെ പ്രതിവര്‍ഷം ചുരുങ്ങിയത് 25,000 ഡോളറെങ്കിലും ശമ്പളത്തില്‍ ഈ യാനങ്ങളില്‍ നിയോഗിക്കണം. ഇന്ത്യന്‍ യാനങ്ങളില്‍ചുരുങ്ങിയത് രണ്ടുവിദേശികളയെങ്കിലും നിയമിക്കണം. ഇവരെ നിയമിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ നീക്കണമെന്നു കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. മണ്‍സൂണ്‍ കാല മത്സ്യബന്ധന നിരോധത്തില്‍ നിന്നും ഈ യാനങ്ങളെ ഒഴിവാക്കാനും കമ്മിറ്റി ശിപാര്‍ശചെയ്തിട്ടുണ്ട്. ഇതോടൊപ്പം തീരത്തിനടുത്ത് 200 മുതല്‍ 500 വരെ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഈ മേഖലയെ ഒരു ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു.
കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഏറെ പ്രതികൂലമായി ബാധിക്കുന്നത് കേരളത്തെയാണ്. കേരളത്തില്‍ 3500 ട്രോള്‍ ബോട്ടുകളാണുള്ളത്. അവയില്‍ വലിയൊരുവിഭാഗവും ഇരുപതുമീറ്ററില്‍ താഴെ നീളമുളളവയും 200 മുതല്‍ 500 വരെ ആഴത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. ഈ “ഭാഗമാണ് ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെടുക. 22 കിലോമീറ്ററിന് വെളിയില്‍ ഇവ പ്രവര്‍ത്തിക്കുന്നതിന് നിലവില്‍ വിലക്കുകളുമുണ്ട്. ഫലത്തില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് പൂര്‍ണമായ നിരോധനമാണ് നടപ്പിലാവുക.
മീനാകുമാരി കമ്മറ്റിയുടെ വിനാശകരമായ നിര്‍ദ്ദേശങ്ങള്‍ തളളിക്കളയാനും കേരളത്തെ ദോഷകരമായി ബാധിക്കുന്ന നിര്‍ദേശങ്ങള്‍ തളളിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളമത്സ്യതൊഴിലാളിഐക്യവേദി (ടി യു സി ഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ്‌ജോര്‍ജ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി അതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ 20നാണ് സമര്‍പ്പിച്ചത്. കേന്ദ്ര ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.ബി മീനാകുമാരി അധ്യക്ഷയായ ഏഴംഗ കമ്മിറ്റിയില്‍ കൊച്ചി സിഫ്റ്റിെല ഡോ. ലീല എഡ്വിന്‍, എം പി ഇ ഡി എ യിലെ ഡോ. കെ ജെ ആന്റണി, സി എം എഫ് ആര്‍ ഐ യിലെ ഡോ. പ്രതിഭാരോഹിത് എന്നിവരും അംഗങ്ങളാണ്.

Latest