കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു; സുഹൃത്ത് അറസ്റ്റില്‍

Posted on: August 29, 2014 12:44 am | Last updated: August 29, 2014 at 12:44 am

murderതൊടുപുഴ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. വണ്ടന്‍മേട് മാലിയില്‍ കുട്ടരാജേന്ദ്രന്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാലി സ്വദേശി പാല്‍പാണ്ടിയെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പകല്‍ മൂന്നരയോടെയാണ് സംഭവം.
മാലി ജംഗ്ഷനില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. കുട്ടരാജേന്ദ്രനും പാല്‍പാണ്ടിയും വ്യാജമദ്യം വില്‍പ്പനക്കാരാണെന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലിസ് അറിയിച്ചു. ലക്ഷ്മിയാണ് കുട്ടരാജേന്ദ്രന്റെ ഭാര്യ. മക്കള്‍: നവീന്‍, നന്ദിനി. ഇരുവരും തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളാണ്.