കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തു

Posted on: August 29, 2014 12:24 am | Last updated: August 29, 2014 at 12:24 am

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരുടെ രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തു.
പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാകാനുള്ള രണ്ട് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്ന് അനുവദിച്ച 59.85 കോടി രൂപയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി നീക്കിവെച്ച തുകയില്‍ നിന്ന് മിച്ചം വന്ന പത്ത് കോടി രൂപയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ വായ്പയും ഉപയോഗപ്പെടുത്തിയാണ് പെന്‍ഷനും ജീവനക്കാര്‍ക്കുള്ള ആനൂകൂല്യങ്ങളും നല്‍കാനാവശ്യമായ തുക കണ്ടെത്തിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.