ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന് സുപ്രീംകോടതി

Posted on: August 27, 2014 11:18 am | Last updated: August 28, 2014 at 12:34 am

supreme courtന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രമാരാക്കരുതെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വിവേകപൂര്‍വം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാപരമായി ധാര്‍മ്മികതക്ക് എതിരാണ്. അഴിമതി രാജ്യത്തിന്റെ ശത്രുവാണ്. രാജ്യ വികസനത്തെ അഴിമതി പ്രതികൂലമായി ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.