ലാലുപ്രസാദ് യാദവിന് ഹൃദയ ശസ്ത്രക്രിയ

Posted on: August 27, 2014 1:13 am | Last updated: August 27, 2014 at 1:13 am

മുംബൈ: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കും. വിദഗ്ധ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൃദയ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി.
ഏത് തരത്തിലുള്ള ഹൃദയശസ്ത്രക്രിയയാണ് പ്രായോഗികമാവുകയെന്ന് ബാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ച ശേഷം മാത്രമേ തീരുമാനിക്കൂ. അടിസ്ഥാനപരമായി ലാലുപ്രസാദ് ആരോഗ്യമുള്ള വ്യക്തിയാണെന്നും അതിനാലാണ് അദ്ദേഹത്തിന് ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
66കാരനായ ലാലുവിനെ സാധാരണയുള്ള പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മനസ്സിലായത്.