മംഗല്യ സഹായ നിധി: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Posted on: August 27, 2014 12:51 am | Last updated: August 27, 2014 at 12:51 am

തിരുവനന്തപുരം: മംഗല്യ വിവാഹ ധന സഹായനിധി സംബന്ധിച്ച ഹൈക്കോടതിയുടെ വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്നതിനുവേണ്ടിയാണ് വിവാഹത്തിന് കല്യാണമണ്ഡപങ്ങള്‍ വാടകക്ക് എടുക്കുന്നവരില്‍ നിന്ന് സെസ് ഈടാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതിനെതിരെയായിരുന്നു കോടതിയുടെ വിധി. കോടതിവിധി പഠിച്ചശേഷം അപ്പീല്‍ സമര്‍പ്പിക്കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി മാണി അറിയിച്ചു.