മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന്

Posted on: August 26, 2014 8:01 pm | Last updated: August 26, 2014 at 8:01 pm

ദുബൈ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തന സാംസ്‌കാരിക വേദി വര്‍ഷം തോറും നല്‍കി വരുന്ന ചിരന്തന-യു എ ഇ എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്‌കാരം 2013 ആഗസ്റ്റ് 28 വ്യാഴം രാത്രി ഏഴിന് വിതരണം ചെയ്യും. ദുബൈ ദേരയിലുള്ള റമദ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി വി), സ്വാദിഖ് കാവില്‍ (മലയാള മനോരമ), അന്‍വറുല്‍ ഹഖ് (ഗള്‍ഫ് മാധ്യമം), ലിയോ രാധാകൃഷ്ണന്‍ (റോഡിയോ മി 100.3) എന്നിവര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ചടങ്ങില്‍ യു എ ഇ എക്‌സ്‌ചേഞ്ച് എം ഡി പത്മശ്രീ ഡോ. ബി ആര്‍ ഷെട്ടി, സുധീര്‍ ഷെട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.