സാഹിത്യോത്സവ് 2014; ബ്രോഷര്‍ പ്രകാശനം ചെയ്തു

Posted on: August 26, 2014 7:58 pm | Last updated: August 26, 2014 at 7:58 pm

ദുബൈ: ആറാമത് ആര്‍ എസ് സി സോണ്‍ സാഹിത്യോത്സവിന്റെ ആറാമത് എഡിഷന്റെ ബ്രോഷര്‍ പ്രകാശനം നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ശംസുദ്ദീന്‍, നിക്കായി മാനേജര്‍ മാത്യൂ തോമസിന് നല്‍കി നിര്‍വഹിച്ചു. ദുബൈ ഐ സി എഫ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് അബ്ദുല്‍ ഹക്കീം അല്‍ ഹസനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സി എം അബ്ദുല്ല ചേറൂര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെപ്തംബര്‍, ഒക്ടോബര്‍ കാലയളവില്‍ നടക്കുന്ന യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകളുടെയും ഒക്ടോബര്‍ 17 ന് 46 ഇനങ്ങളിലായി 300 മത്സരാര്‍ഥികള്‍ മാറ്റുരക്കുന്ന സോണ്‍ സാഹിത്യോത്സവിന്റെയും പ്രഖ്യാപനം മുസ്തഫ ദാരിമി വിളയൂര്‍ നിര്‍വഹിച്ചു.
അബ്ദുര്‍റസാഖ് മാറഞ്ചേരി, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹയ്യ് അഹ്‌സനി, രാജന്‍ കൊളാവിപ്പാലം, മുഹ്‌യുദ്ദീന്‍ ബുഖാരി സംസാരിച്ചു. ശിഹാബ് തൂണേരി സ്വാഗതവും അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട് നന്ദിയും പറഞ്ഞു.