Connect with us

Gulf

വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി; ട്രാഫിക് പോലീസ് നടപടികളാരംഭിച്ചു

Published

|

Last Updated

അബുദാബി: വിദ്യാലയങ്ങള്‍ തുറക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഗതാഗതം സുഗമമാക്കുവാന്‍ ട്രാഫിക് പോലീസ് നടപടിക്രമങ്ങളാരംഭിച്ചു. പുതിയ അക്കാദമിക് വര്‍ഷം ഈ മാസം 30ന് ആരംഭിക്കും. രാവിലെയും വൈകുന്നേരം സ്‌കൂള്‍ സമയങ്ങളിലെ വാഹനതിരക്ക് ഒഴിവാക്കുകയും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ട്രാഫിക് പോലീസിന്റെ മുന്നൊരുക്ക നടപടികളില്‍ പ്രധാനം.

ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ എമിറേറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നടന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെ വാഹനത്തിരക്ക് എന്ന വെല്ലുവിളിയെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡിന് നടുവില്‍ വാഹനങ്ങള്‍ നിന്നു പോകുക, ചെറിയ അപകടങ്ങള്‍ എന്നിവയാണ് പ്രധാനമായും വാഹന തിരക്ക് വര്‍ധിക്കാനുള്ള കാരണങ്ങള്‍. ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനത്തിലുള്ളവര്‍ വാഹനം റോഡരുകിലേക്ക് മാറ്റണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.
പലപ്പോഴും അപകടത്തില്‍പെട്ട വാഹനം റോഡില്‍ ഉപേക്ഷിച്ച് പോലീസ് വരുന്നതുവരെ വാഹനത്തിലുള്ളവര്‍ മാറി നില്‍ക്കുന്നത് വലിയ വാഹന കുരുക്കിന് കാരണമാവാറുണ്ട്. വാഹന കുരുക്കിന് കാരണമായേക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ തത്ക്കാലത്തേക്ക് നീട്ടിവെക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്ത ദിവസങ്ങളില്‍ വാഹന പരിശോധനയുണ്ടാകും. ഉപയോഗ ശൂന്യമായ ടയറുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തും.

 

---- facebook comment plugin here -----

Latest