Connect with us

Kozhikode

തെരുവ് നായ്ക്കളെ പിടിക്കാന്‍ പ്രത്യേക കൂടുമായി മുനീര്‍

Published

|

Last Updated

കോഴിക്കോട്: അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിവിധിയെന്നോണം അവയെ കൂട്ടത്തോടെ പിടികൂടാനുള്ള പ്രത്യേക കൂടുമായി പെര്‍ഫെക്ട് സെക്‌സ് തെറാപ്പി സെന്ററിലെ ജി മുനീര്‍ രംഗത്ത്. പന്ത്രണ്ട് അടി നീളവും എട്ടടി വീതിയും ആറേകാല്‍ അടി ഉയരവും മുക്കാല്‍ ഇഞ്ച് ആംഗ്ലറില്‍ കമ്പികൊണ്ടുള്ള നെറ്റും ഘടിപ്പിപ്പിച്ച കൂടാണ് പട്ടിപിടുത്തത്തിനായി സ്വന്തമായി നിര്‍മ്മിച്ചതെന്ന് മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷണം കണ്ട് കൂടിനുള്ളിലേക്ക് രണ്ടടി ഉയരമുള്ള പ്രവേശന കവാടത്തിലൂടെ കയറുന്ന തെരുവുനായ്ക്കള്‍ സ്വയം പ്രവര്‍ത്തന സജ്ജമായ കവാടം അടയുന്നതോടെ അതിലകപ്പെടും. ഈ വിധമാണ് കൂട് വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാന കൂടിനോട് ചേര്‍ന്ന് എട്ട് അടി നീളത്തിലും നാലടി വീതിയിലും മറ്റൊരു കൂട് കൂടി ചേര്‍ത്തിട്ടുണ്ട്. പ്രധാനകൂട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ തെരുവു നായ്ക്കള്‍ ചെറിയ കൂടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുന്നതോടെ ആ വാതില്‍ അടയുമെന്നും മുനീര്‍ വിശദീകരിച്ചു.