ദേശീയ തലത്തില്‍ പുതിയ മതേതര ചേരി വേണമെന്ന് ലീഗ്

Posted on: August 25, 2014 6:16 pm | Last updated: August 26, 2014 at 12:42 am

iuml meetingകോഴിക്കോട്: ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ സി പി എം ഉള്‍പ്പടെയുള്ള മതേതര ശക്തികളെ ഉള്‍പ്പെടുത്തി മതേതര ചേരി രൂപീകരിക്കണമെന്ന് മുസ്ലിംലീഗ്. കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യമുള്ളത്. വര്‍ഗീയതക്കെതിരെ ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. പുതിയ മദ്യ നയത്തില്‍ ലീഗിന് നിര്‍ണായക പങ്കാണുള്ളതെന്നും കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ച ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സംഘപരിവാര്‍ അജണ്ടകള്‍ക്ക് കേരളത്തെ പാകപ്പെടുത്താന്‍ ചില സാമുദായി ഗ്രൂപ്പുകള്‍ ആസൂത്രിത ശ്രമം നടത്തുകയാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. മധ്യകേരളത്തിന് വടക്കോട്ടുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സാമുദായികമായി കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇ ടി പറഞ്ഞു.