മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 12 പേര്‍ക്ക് ചികിത്സാ സഹായം

Posted on: August 25, 2014 11:29 am | Last updated: August 25, 2014 at 11:29 am

pk jayalakshmi1കല്‍പ്പറ്റ: വിവധ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന 12 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ചികിത്സാധനസഹായം അനുവദിച്ചതായി പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷമി അറിയിച്ചു. പാന്‍ക്രിയാറ്റിട്ടിസ് ബാധിച്ച ശസ്ത്രക്രിയ ആവശ്യമുളള മാനന്തവാടി വേമം താണിക്കല്‍ ബിനു ജോസിന്റെ ഭാര്യ മിനിക്ക് 30000 രൂപയും, ക്യാന്‍സര്‍ ബാധിച്ച വഞ്ഞോട് മുടക്കാലായില്‍ മറിയം, പിലാക്കാവ് ചെറുചോല കുഞ്ഞിമൊയ്തീന്‍, വിമലനഗര്‍ കുറിയിടത്ത് തങ്കമ്മ ജോസഫ് എന്നിവര്‍ക്കും സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സി അസുഖം ബാധിച്ച വരയാല്‍ വെട്ടത്ത് വി.വി. ജോണിന്റെ മകള്‍ സ്‌നേഹമോള്‍ക്കും 25000 രൂപ വീതവും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പുതുശ്ശേരി പൊളളന്‍പാറ താന്നിയില്‍ ടി.എ. അസീസ്, തലപ്പുഴ കാമ്പട്ടി ചാണകപ്ലാക്കല്‍ വി.പി. ഓമന കാന്‍സര്‍ ബാധിച്ച കുഞ്ഞോം പുത്തന്‍പുരയില്‍ പി.ജെ. ജെയിംസ്, പോരൂര്‍ പ്രശാന്ത്ഭവന്‍ വി. പ്രഭാകരന്‍, മരത്തില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കായകുന്ന് മുട്ടാട്ടുകുന്നേല്‍ അരുണ്‍ ജോയി, ശരീരത്തിന്റെ വലതുഭാഗം തളര്‍ന്ന് ചികിത്സയിലുളള കാരക്കാമല തെക്കേക്കുന്നത്ത് ഏലിക്കുട്ടി എന്നിവര്‍ക്ക് 25000 രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു.
വിവിധ അസുഖങ്ങള്‍ ബാധിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 10 പേര്‍ക്ക് പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചികിത്സാധനസഹായം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച പുറക്കാടി അത്തിക്കടവ് കോളനിയിലെ മാധവന്റെ മകന്‍ അശ്വിന്റെ ചികിത്സക്ക് 40000 രൂപ അനുവദിച്ച് പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കിഡ്‌നി സംബന്ധമായ അസുഖത്തിന് കോട്ടത്തറ മല്ലിശ്ശേരി എം. രാമന്‍, തളര്‍വാതം ബാധിച്ച പേരിയ പുതിയോട്ടില്‍ കോളനിയിലെ കൈപ്പ എന്നിവര്‍ക്ക് 30000 രൂപ വീതവും ഹൃദയ സംബന്ധമായ അസുഖം ബാധിച്ച കോട്ടത്തറ കരിംകുറ്റി പൂളക്കൊല്ലി വി.കെ. ബാലന്‍, പനമരം അമ്മാനി കോളനിയിലെ അറുമുഖന്റെ മകള്‍ മോളി, പനമരം കായക്കുന്ന് എം.കെ. വെളളന്‍ ഹൃദയ വാല്‍വ് തകരാറിലായ കല്‍പ്പറ്റ കരിംങ്കുറ്റി പൂളക്കൊല്ലി എം.ആര്‍. ലീല, എന്നിവര്‍ക്ക് 25000 രൂപ വീതവും വിവധ അസുഖം ബാധിച്ച കമ്മന ചെറുവയല്‍ സി.ആര്‍ രമേശന്‍, പ്രമേഹ ബാധിച്ച നീര്‍വാരം ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സീത, വികലാംഗയായ കല്‍പ്പറ്റ തുര്‍ക്കി ബസാറിലെ ചേനമല കോളനിയിലെ രാമന്‍ എന്നിവര്‍ക്ക് 25000 രൂപ വീതവും അനുവദിച്ചു.