മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല: സുധീരന്‍

Posted on: August 24, 2014 11:12 am | Last updated: August 25, 2014 at 10:40 am

vm sudheeranതിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ താന്‍ മുഖ്യമന്ത്രിയെ വിമര്‍ച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനും ശ്രമിച്ചിട്ടില്ല. തന്റെ പ്രസംഗം എ ജിയുടെ നിലപാടുകള്‍ക്കെതിരായിരുന്നു. ഇതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ താന്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.
യുഡിഎഫിന്റെ കൂട്ടായ തീരുമാനമാണ് പുതിയ മദ്യനയം. പാര്‍ട്ടിയല്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. ബാര്‍ ലോബിക്കനുകൂലമായി കോടതിയില്‍ നിന്ന് വിധി വാങ്ങിയെടുക്കാന്‍ ശ്രമം നടക്കുന്നു എന്ന് മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ സുധീരന്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.