Connect with us

Malappuram

ഞങ്ങള്‍ എന്തിന് കൃഷി ചെയ്യണം?

Published

|

Last Updated

വണ്ടൂര്‍: എങ്ങിനെ ഇവിടെ കൃഷി ചെയ്യും?. കൊയ്‌തെടുക്കാനായ കൃഷികളെല്ലാം കാട്ടുമൃഗങ്ങള്‍ വന്ന് നശിപ്പിക്കുകയാണ്.
പോരൂര്‍ പഞ്ചായത്തിലെ ചെറുകോട് നിരന്നപറമ്പിലെ പ്രധാന കര്‍ഷകരിലൊരൊളായ വാകപ്പറ്റ അയമുഹാജിയുടെ വാക്കുകളാണിത്. താന്‍ പാട്ടത്തിനെടുത്ത് തുടങ്ങിയ നെല്‍കൃഷിയാണ് കാട്ടുപന്നികളിറങ്ങി വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ഒന്നര ഏക്കറോളമുള്ള കരനെല്‍കൃഷിയാണ് വ്യാപകമായി നശിപ്പിപ്പിക്കപ്പെട്ടിട്ടുള്ളത്.
അടുത്ത ആഴ്ച കൊയ്‌തെടുക്കാന്‍ പാകമായതായിരുന്നു ഇവ. എന്നാല്‍ പന്നികള്‍ ഇവ ഉഴുതുമറിച്ചതോടെ വിളനാശവും സംഭവിച്ചിട്ടുണ്ട്. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഇദ്ദേഹം പറഞ്ഞു. നെല്‍കൃഷിക്ക് പുറമെ പ്രദേശത്തെ മറ്റു കര്‍ഷകരുടെ വാഴ, കപ്പ, ചേന തുടങ്ങിയ കൃഷികളും മൃഗങ്ങള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. തോരപ്പ അബ്ദുല്‍കരീമിന്റെ തോട്ടത്തിലെ നിരവധി വാഴകളും ചേനയും പന്നികളുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. വാഴകളുടെ മുരട് ഭാഗം കുത്തിനശിപ്പിച്ച നിലയിലാണ്.
കൃഷിയിടങ്ങളില്‍ നാശം വിതക്കുന്നതിന് പുറമെ പരിസര വാസികള്‍ക്കു നേരെ ഇവയുടെ ആക്രമണമുണ്ടാകുന്നതായി പരാതിയുണ്ട്. നേരത്തെ ഇവയെ വെടിവെച്ചുകൊല്ലാനുള്ള അനുമതിയുണ്ടായിരുന്നെങ്കിലും പിന്നീട് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest