ടോയ്‌ലറ്റ് ഇല്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

Posted on: August 23, 2014 5:50 pm | Last updated: August 23, 2014 at 11:48 pm

abdurabb1കോഴിക്കോട്: ടോയ്‌ലറ്റില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലയിലെ ചില സ്‌കൂളുകളില്‍ ഇപ്പോഴും ടോയ്‌ലറ്റില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ഗൗരവമായി കാണുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളെ സംയോജിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരും. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കായി ചെങ്ങന്നൂരില്‍ ആര്‍ ഡി ഡി ഓഫീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.