കോണ്‍. നേതാക്കള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ്

Posted on: August 23, 2014 9:13 am | Last updated: August 23, 2014 at 9:13 am
SHARE

YOUTH LEAGUEകോഴിക്കോട്: മദ്യനയ തീരുമാനത്തിന്റെ സാഹചര്യത്തില്‍ ലീഗിനെതിരെ തിരിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ്. മുസ്‌ലിം ലീഗിനെ ചൊല്ലി എം എം ഹസനുയര്‍ത്തുന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ലീഗ് മുഖ്യമന്ത്രിയെ ആക്ഷേപിച്ചുവെന്ന രീതിയില്‍ നടത്തുന്ന പ്രചാരണം നിരര്‍ഥകമാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു.
എം എം ഹസന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും ഇത് അവജ്ഞയോടെ തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ സാമൂദായിക വാദം കൊണ്ട് വരുന്നത് വക്കം പുരുഷോത്തമനെ പോലെയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here