മര്‍കസ് സമ്മേളനം: വയനാട് ജില്ലാ സമിതി രൂപവത്കരിച്ചു

Posted on: August 23, 2014 12:42 am | Last updated: August 23, 2014 at 12:42 am

കല്‍പറ്റ: 2014 ഡിസംബര്‍ 17-21 തീയതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ വയനാട് ജില്ലാ സംഘാടക സമിതി രൂപവത്കരിച്ചു. കല്‍പറ്റ അല്‍ ഫലാഹ് കോംപ്ലക്‌സില്‍ ചേര്‍ന്ന സുന്നി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വി എം കോയ മാസ്റ്റര്‍ വിഷയാവതരണം നടത്തി. കെ എസ് മുഹമ്മദ് സഖാഫി, ജി അബൂബക്കര്‍ പ്രസംഗിച്ചു. ഹസന്‍ മുസ്‌ലിയാര്‍ (ചെയര്‍.), കെ കെ മുഹമ്മദ് സഖാഫി (വൈ. ചെയര്‍.), കെ ഒ അഹ്മദ് കുട്ടി ബാഖവി (ജ. കണ്‍വീനര്‍), ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ (ജോ.കണ്‍വീനര്‍), അശ്‌റഫ് സഖാഫി കണിയാമ്പറ്റ (ട്രഷറര്‍). കല്ലിയോട് ഉമര്‍ സഖാഫി സ്വാഗതം പറഞ്ഞു.