മുഖ്യമന്ത്രിക്ക് വീട്ടമ്മമാരുടെ അഭിനന്ദനം

Posted on: August 23, 2014 12:17 am | Last updated: August 23, 2014 at 12:17 am

oommen chandy 6തിരുവനന്തപുരം: മദ്യരഹിത കേരളം എന്ന ആശയവുമായി മദ്യനയം രൂപവത്കരിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീട്ടമ്മമാരുടെ അഭിനന്ദനം. ഉച്ചക്ക് ക്ലിഫ്ഹൗസിലെത്തിയ വീട്ടമ്മമാര്‍ മുഖ്യമന്ത്രിക്ക് പൂച്ചെണ്ടുകള്‍ നല്‍കി അഭിനന്ദനമറിയിച്ചു. മഴയിലും തണുക്കാത്ത ആവേശത്തോടെയാണ് വീട്ടമ്മമാര്‍ മുഖ്യമന്ത്രിയെ കണ്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ ബാറുകള്‍ അനുവദിക്കില്ലെന്നും ഘട്ടംഘട്ടമായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ നിറുത്തലാക്കുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം കുടുംബങ്ങളില്‍ സമാധാനന്തരീക്ഷവും സമ്പത്തിക ഭദ്രതയുമുണ്ടാക്കുമെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. മദ്യനയത്തിന് ധീരമായ തീരുമാനമെടുത്തതിലൂടെ മുഖ്യമന്ത്രി സംസ്ഥാനത്തെ കുടുംബങ്ങളുടെ വികാരം ഉള്‍ക്കൊണ്ടിരിക്കുകയാണെന്നും വീട്ടമ്മമാര്‍ അഭിപ്രായപ്പെട്ടു.