എസ് എസ് എഫ് കാമ്പസ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

Posted on: August 22, 2014 8:54 pm | Last updated: August 22, 2014 at 8:54 pm
ssf campus membership
എസ് എസ് എഫ് കാമ്പസ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം എല്‍. ബി എസ് എഞ്ചിനിയറിംഗ് കോളേജില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് നിര്‍വഹിക്കുന്നു

കാസര്‍കോട്:പഠനം തന്നെയാണ് സമരം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് കാമ്പസുകളില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി
ധര്‍മപതാകയേന്താന്‍ സജ്ജരായി നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ (പ്രാഫഷനല്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്)ല്‍നിന്നായി അംഗത്വമെടുത്തു. സമരം അക്രമങ്ങളിലൂടെ മാത്രമെ ആവിഷ്‌ക്കരിക്കാന്‍ കഴിയൂ എന്ന സാമ്പ്രദായിക ധാരണ തിരുത്തി പഠനത്തെ എറ്റവും വലിയ സമരമായി വിദ്യാര്‍ഥി തലമുറ ഏറ്റെടുക്കണമെന്ന് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് അഭിപ്രായപ്പെട്ടു. കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം എല്‍. ബി എസ് ഇഞ്ചിനീയറിംഗ് കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കകയായിരുന്നു അദ്ദേഹം. ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി സിദ്ധീഖ് പുത്തപ്പലം, ശരീഫ് പോവ്വല്‍, ആരിഫ് മഞ്ചേരി, മുബഷിര്‍ വളപട്ടണം, ഫയാസ് മഞ്ചേശ്വരം, ഹഫീള് ക്ലായിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കാമ്പസ് സെക്രട്ടറി ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി സ്വാഗതവും യൂണിറ്റ് സെക്രട്ടറി യാസര്‍ നന്ദിയും പറഞ്ഞു.