Connect with us

Gulf

17.8 കോടി സ്മാര്‍ട് ഫോണുകള്‍ സുരക്ഷാ ഭീഷണിയില്‍

Published

|

Last Updated

ദുബൈ: മധ്യപൗരസ്ത്യ മേഖലയിലും ആഫ്രിക്കയിലും17.8 കോടി സ്മാര്‍ട് ഫോണുകള്‍ സുരക്ഷാ ഭീഷണി നേരിടുകയാണെന്ന് പഠനം. ആന്‍ഡ്രോയ്ഡ് 4.0 പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഭീഷണി ഏറെയെന്ന് “പാലോ ആള്‍ട്ടോ” നെറ്റ്‌വര്‍ക്ക് സാങ്കേതിക പഠന ഏജന്‍സി ചൂണ്ടിക്കാട്ടി.
ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്വകാര്യ ആപ്ലിക്കേഷനുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യമാകുമത്രെ. മധ്യ പൗരസ്ത്യ ദേശത്ത് 85 ശതമാനം സ്മാര്‍ട് ഫോണുകളും ഈ വിഭാഗത്തിലുള്ളതാണ്.

 

Latest