ഒമാനിലും യു എ ഇയിലും സി എഫ് എസ് എല്‍ ബിസിനസ് മീറ്റ്

Posted on: August 22, 2014 7:46 pm | Last updated: August 22, 2014 at 7:46 pm

അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിപ്പിക്കുവാന്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് (സി എഫ് എസ് എല്‍) കമ്പനിയാണ് ഒമാനിലെ മസ്‌കത്തിലും യു എ ഇയിലെ ദുബൈയിലും ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്. അടുത്ത മാസം മധ്യത്തോടെ കൂടിയാണ് രണ്ട് രാജ്യത്തും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മീറ്റ് സംഘടിപ്പിക്കുന്നത്.
ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയിലേക്ക് പ്രവാസി ഭാരതിയരേയും അറബ് നിക്ഷേപകരെയും ആകര്‍ഷിപ്പിക്കുക എന്നതാണ് മീറ്റ് കൊണ്ടുള്ള പ്രധാന ഉദ്ദേശം. പലിശരഹിത ബേങ്കാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ കമ്പനി. കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുക എന്നതും മീറ്റ് കൊണ്ട് ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
തുടക്കത്തില്‍ ഒമാനിലും ദുബൈയിലും സംഘടിപ്പിക്കുന്ന മീറ്റ് രണ്ടാം ഘട്ടത്തില്‍ ജി സി സിയിലെ മറ്റ് രാജ്യങ്ങളിലും സംഘടിപ്പിക്കും. പ്രവാസി നിക്ഷേപകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ കമ്പനി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് പലിശ രഹിത ബേങ്ക് ആരംഭിക്കുന്നത്.അടുത്ത ദിവസം തന്നെ ബിസിനസ് മീറ്റിനായി ബേങ്ക് അധികൃതര്‍ ദുബൈയിലെത്തും.