മദ്യപിച്ച് ലക്കുകെട്ടയാളെ വിമാനത്തില്‍ കെട്ടിയിട്ടു

Posted on: August 22, 2014 2:34 pm | Last updated: August 22, 2014 at 4:37 pm

air indiaന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ അഴിഞ്ഞാടിയയാളെ കെട്ടിയിട്ടു. ഓസ്‌ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രക്കാരില്‍ ഒരാള്‍ അടിച്ച് പൂസായി അക്രമത്തിന് മുതിര്‍ന്നതോടെ ഇയാളെ സീറ്റില്‍ കെട്ടിയിടാന്‍ പൈലറ്റ് നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ, അക്രമം സഹിക്കവയ്യാതായപ്പോള്‍ വിമാനം സിംഗപ്പൂരില്‍ ഇറക്കാന്‍ പൈലറ്റ് ഉദ്ദേശിച്ചെങ്കിലും മറ്റു യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകായിരുന്നു. തുടര്‍ന്നാണ് ഇയാളെ കെട്ടിയിട്ടത്. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

രാജ്യന്തര സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങളില്‍ മദ്യം യഥേഷ്ടം നല്‍കുന്നതാണ് ഇത്തരം പ്രശനങ്ങളിലേക്ക് വഴിവെക്കുന്നത്. വിമാനത്തില്‍ പ്ലാസ്റ്റിക്ക് കൈവിലങ്ങ് വേണ്‌മെന്ന ആവശ്യവും ഉയരുന്നുണ്ട്.