മദ്യനയം: യു ഡി എഫ് നിലപാടിനോട് യോജിക്കുന്നുവെന്ന് പിണറായി

Posted on: August 22, 2014 3:52 pm | Last updated: August 23, 2014 at 12:53 am

pinarayi-vijayanആലപ്പുഴ: മദ്യനയം സംബന്ധിച്ച യൂ ഡി എഫ് നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഇത് നടപ്പാക്കാന്‍ തന്നെയുള്ള തീരുമാനമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം സംബന്ധിച്ച ഈ തീരുമാനം മുമ്പേ എടുക്കേണ്ടതായിരുന്നു. യു ഡി എഫിലെ തര്‍ക്കങ്ങളാണ് ഇത് വൈകാനിടയാക്കിയത്. സമ്പൂര്‍ണ മദ്യ നിരോധനം വന്നാല്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകള്‍ സംബന്ധിച്ച് പഠനം നടത്തണമെന്നും ഇതിലൂടെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.