ഗൂഗിള്‍ ജോലിക്കാരെ തേടുന്നു: ശമ്പളം 1.40 കോടി

Posted on: August 22, 2014 9:24 am | Last updated: August 22, 2014 at 9:24 am

googleമുംബൈ: ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്‍മാരായ ഗൂഗിള്‍ ജോലിക്കാരെ തേടുന്നു. വാര്‍ഷിക ശമ്പളം 1.40 കോടി രൂപ. പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ (ബിറ്റ്‌സ് പിലാനി) കാമ്പസ് റിക്രൂട്ട്‌മെന്റിന് വേണ്ടിയാണ് ഈ ഗൂഗിളിന്റെ ഈ ഓഫര്‍. ബിറ്റ്‌സ് പിലാനിയിലെ 53 വിദ്യാര്‍ത്ഥികള്‍ ആദ്യ ഘട്ടമായ എഴുത്ത് പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിന് ശേഷമാണ് ആരൊക്കെ യോഗ്യരാണെന്ന് തീരുമാനിക്കുക.

കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് നടത്തിയ ക്യാമ്പസ് റിക്രൂട്ടമെന്റില്‍ 1.44 കോടി രൂപ വാര്‍ഷിക ശമ്പളത്തിന് ബിറ്റ്‌സിലെ വിദ്യാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിഗ്ഡ്ഇന്‍, മൈക്രോസോഫ്റ്റ്, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി ഇന്റര്‍നെറ്റ് ലോകത്തെ വമ്പന്മാര്‍ ഇന്ത്യയിലെ പ്രമുഖ കാമ്പസുകളില്‍ നിന്ന് മിടുക്കന്മാരെ തേടുന്നുണ്ട്. ഈ വര്‍ഷം ബിറ്റ്‌സ് പിലാനിയില്‍ കാമ്പസ് റിക്രൂട്ട്‌മെന്റിന് തുടക്കം കുറിക്കുന്നത് ഗൂഗിളാണ്.