മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ലഭിക്കാന്‍ രോഗികള്‍ക്കവകാശമുണ്ട്: നിയമ മന്ത്രാലയം

Posted on: August 22, 2014 12:05 am | Last updated: August 22, 2014 at 12:05 am

ന്യൂഡല്‍ഹി: ചികിത്സ നടത്തിയ ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ലഭിക്കാനുള്ള അവകാശം രോഗികള്‍ക്കുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഇത്തരം രേഖകള്‍ രോഗികള്‍ക്ക് നിഷേധിക്കപ്പെടുന്നില്ലെന്ന കാര്യം ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കണമെന്നും നിയമ മന്ത്രാലയം വ്യക്തമാക്കി. ചികിത്സാ വിവരങ്ങളുടെ റെക്കോര്‍ഡുകള്‍ ആശുപത്രി അധികൃതര്‍ രോഗികള്‍ക്ക് നല്‍കാറില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങള്‍ അനുസരിച്ച് ഒരു രോഗിക്ക് അവരുടെ ചികിത്സയെ സംബന്ധിച്ചുള്ള റെക്കോര്‍ഡുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും ഇതേ വകുപ്പനുസരിച്ച് ആശുപത്രി അധികൃതര്‍ക്ക് ഈ വിവരം നല്‍കല്‍ കടമയാണെന്നും കേന്ദ്ര നിയമ സെക്രട്ടറി പി കെ മല്‍ഹോത്ര വ്യക്തമാക്കി.