തൊഴിലവസരങ്ങളുടെ വെബ്‌സൈറ്റ് ആരംഭിച്ചു

Posted on: August 21, 2014 8:20 pm | Last updated: August 21, 2014 at 8:22 pm
SHARE

jobദുബൈ: തൊഴില്‍ ദാതാക്കള്‍ക്ക് ബയോഡാറ്റ അയക്കാന്‍ പറ്റുന്ന വെബ്‌സൈറ്റ് ആരംഭിച്ചു. ജോബൂ ((jobooh) എന്ന പേരിലാണ് സൈറ്റ്. തൊഴില്‍ ദാതാക്കള്‍ക്കും അന്വേഷകര്‍ക്കും ഒരേപോലെ ഗുണകരമായിരിക്കും ജോബൂ എന്ന് എം ഡി അലക്‌സ് വെബ്ബര്‍ അറിയിച്ചു. പാര്‍ട്ട്‌ടൈം ജോലി തേടുന്നവര്‍ക്കും ഉപയോഗിക്കാം. ജനീവ ആസ്ഥാനമായ ജോബൂ 50 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ae.jobooh.comഎന്നാണ് യു എ ഇയിലെ മേല്‍വിലാസം.
ആഫ്രിക്ക, ദക്ഷിണ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവടങ്ങളിലും ഓഫീസ് തുറക്കും. ഫിനാന്‍ഷ്യല്‍, മെഡിക്കല്‍ മേഖലകളിലെ തൊഴിലവസരങ്ങള്‍ കൂടുതലായി ചേര്‍ക്കുമെന്നും അലക്‌സ് വെബ്ബര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here